bali-
എസ്.എന്‍.ബി.എസ്.സമാജം വിശ്വനാഥപുരം ക്ഷേത്രത്തില്‍ ബലി കര്‍മ്മങ്ങള്‍ നടത്തുന്നു.

പുല്ലൂർ: എസ്.എൻ.ബി.എസ്.സമാജം ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിൽ കർക്കടക വാവിനോട് അനുബന്ധിച്ച് നടത്തിയ പിതൃതർപ്പണത്തിൽ ആയിരക്കണക്കിന് ആളുകൾ ബലികർമ്മം നിർവഹിച്ചു. പുലർച്ചെ നാലിനാരംഭിച്ച വാവുബലി ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി മണി, അഖിൽ ശാന്തി, കീഴ്ശാന്തിമാർ തുടങ്ങിയവർ കാർമികത്വം വഹിച്ചു. പുലർച്ചെ മുതൽ ക്ഷേത്രാങ്കണത്തിൽ ആളുകളുടെ നീണ്ടനിര കാണാമായിരുന്നു. സമാജം പ്രസിഡന്റ് കിഷോർ നടുവളപ്പിൽ, സെക്രട്ടറി മുക്കുളം വിശ്വംഭരൻ, ട്രഷറർ വേണൂ തോട്ടങ്കൽ, മാതൃസംഘം പ്രസിഡന്റ് ഷൈജ രാഘവൻ, ട്രഷറർ അജിത രമേശ് തുടങ്ങിയവർ നേത്യത്വം നൽകി