manali-puzayoram

നെന്മണിക്കര: പ്രളയജലം താഴ്ന്നതോടെ മടവാക്കര ഭാഗത്ത് മണലിപ്പുഴയോരം വ്യാപകമായി പുഴയിലേക്ക് ഇടിയുന്നു. പുഴയോരത്തുള്ള വൻമരങ്ങളും തെങ്ങുകളും ഉൾപ്പെടെ പുഴയിൽ വീണ് എറവക്കാട് റെഗുലേറ്ററിലെത്തി ഒഴുക്കിന് തടസമാകുമോയെന്നാണ് ആശങ്ക. പുഴയുടെ വളവുകളിലാണ് സ്വകാര്യ വൃക്തികളുടെ പറമ്പുകൾ പുഴയിലേക്ക് ഇടിയുന്നത്. വർഷങ്ങൾക്ക് മുൻപ് മണലിപ്പുഴയോരത്ത് മുള നട്ടുപിടിപ്പിക്കാൻ ശ്രമം ആരംഭിച്ചിരുന്നു. ജില്ലാ മണ്ണ് സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തുകളിലെ കുടുംബശ്രീകളുടെ സഹകരണത്തോടെ പീച്ചിഡാം മുതൽ കരുവന്നൂർ പുഴ വരെയായിരുന്നു മുളംതൈകൾ നടാൻ ലക്ഷ്യമിട്ടത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനവും നടീലും നടത്തിയെങ്കിലും ഇതുവരെ ഒരു മുളംതൈ പോലും കിളിർത്തില്ല.