lulu

തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ തൃശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ 7.14 ലക്ഷം രൂപ ലഭിച്ചു. വിവിധ സംഘടനകളും വ്യക്തികളും നൽകിയ ചെക്ക് മന്ത്രി കെ. രാജൻ, കളക്ടർ അർജുൻ പാണ്ഡ്യൻ, എ.ഡി.എം: ടി. മുരളി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഏറ്റുവാങ്ങി. നാട്ടികയിൽ പ്രവർത്തിക്കുന്ന ലുലുഗ്രൂപ്പ് ഡയറക്ടർ എം.എ. സലീമിന്റെ നേതൃത്വത്തിലുള്ള എം.കെ. അബു ട്രസ്റ്റ് 5 ലക്ഷം രുപ നൽകി. തൃശൂർ ഡിസ്ട്രിക്ട് ടോഡി വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) 1 ലക്ഷം രൂപയും ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് 55,500 രൂപയും കുന്നംകുളം, കാണിപ്പയ്യൂർ മഹാപ്‌സ് സ്‌ക്വാഡ് ക്ലബ് 10,000 രൂപയും നൽകി. വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും വിദ്യാർത്ഥികളുമായി 48,257 രൂപയും നൽകി. കളക്ടറേറ്റിലെ കളക്ഷൻ സെന്ററിൽ ഇതുവരെ 13,67,584 രുപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ട്.