തൃശൂർ: ആക്ട്‌സിന്റെ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കളക്ടറും ആക്ട്‌സ് പ്രസിഡന്റുമായ അർജുൻ പാണ്ഡ്യൻ, ആക്ട്‌സ് ജനറൽ കൺവീനർ സി.ആർ. വത്സൻ, ജില്ലാ സെക്രട്ടറി ലൈജു സെബാസ്റ്റ്യൻ, തൃശൂർ കോർപറേഷൻ മേയറും ആക്ടസ് ജനറൽ സെക്രട്ടറിയുമായ എം.കെ. വർഗീസ്, വൈസ് പ്രസിഡന്റ് ടി.എ. അബൂബക്കർ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ , തൃശൂർ ബ്രാഞ്ച് പ്രസിഡന്റ് സി.എസ്. ധനൻ എന്നിവർ പങ്കെടുത്തു.