1

തൃശൂർ: വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ഒരു മാസത്തെ ഓണറേറിയവും ഒരു മാസത്തെ സർവ്വീസ് പെൻഷനും ഉൾപ്പെടെ 50,000 രൂപ കോർപറേഷൻ മേയർ എം.കെ. വർഗീസ് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി. റോഡ് അപകടങ്ങളിലും അത്യാഹിതങ്ങളിലും 24 മണിക്കൂറും സൗജന്യ ആംബുലൻസ് സേവനം നടത്തുന്ന ആക്ട്‌സിന്റെ രജതജൂബിലിയുടെ ലോഗോ പ്രകാശന ചടങ്ങിനോട് അനുബന്ധിച്ചാണ് ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ഫണ്ട് ആക്ട്‌സ് ജനറൽ സെക്രട്ടറി കൂടിയായ മേയർ കൈമാറിയത്. കളക്ടർ അർജുൻ പാണ്ഡ്യൻ, ആക്ട്‌സ് ജനറൽ കൺവീനറും കേരള സ്റ്റേറ്റ് ടെക്സ്‌റ്റൈൽ കോർപറേഷൻ ചെയർമാനുമായ സി.ആർ. വത്സൻ, ജില്ലാ സെക്രട്ടറി ലൈജു സെബാസ്റ്റ്യൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി.എ. അബൂബക്കർ എന്നിവർ സന്നിഹിതരായി.