1

തൃശൂർ: സംസ്ഥാനത്ത് മാതൃക സൃഷ്ടിച്ച തൃശൂർ കോർപറേഷന് കീഴിലെ പറവട്ടാനി എ.ബി.സി. (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രം തെരുവുനായ് വന്ധ്യംകരണത്തിൽ വിജയം തുടരുമ്പോഴും സമീപ പഞ്ചായത്തുകൾക്ക് പോലും നായ്ക്കളെ ഇവിടേക്ക് എത്തിക്കാനാകുന്നില്ല. ഇതിനുളള ചെലവ് സംബന്ധിച്ച തീരുമാനം ജില്ലാ ആസൂത്രണ സമിതിയിൽ കൈക്കൊള്ളാത്തതാണ് കാരണം.

പഞ്ചായത്തുകൾ നായ്ക്കളെ കൊണ്ടുവന്നാൽ വന്ധ്യംകരണം നടത്താൻ പറവട്ടാനി കേന്ദ്രം തയ്യാറാണ്. ജീവനക്കാരുടെ എണ്ണവും ഭൗതികസാഹചര്യങ്ങളും കണക്കിലെടുത്ത് പ്രതിമാസം പരമാവധി ഇരുനൂറോളം നായ്ക്കളെയെങ്കിലും ഇവിടെ വന്ധീകരിക്കാം. ജില്ലാ ആസൂത്രണസമിതി ഇക്കാര്യത്തിൽ തീരുമാനമെടുത്ത ശേഷം തദ്ദേശവകുപ്പിലേക്ക് അയയ്ക്കണം. എന്നാൽ ഇത് നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ വർഷവും ഇക്കാര്യത്തിൽ ശ്രമം നടത്തിയിരുന്നു.

എ.ബി.സി പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനതല കമ്മിറ്റി തന്നെ നിലവിലുണ്ട്. ജില്ലാ മൃഗസംരക്ഷണകേന്ദ്രങ്ങളും തദ്ദേശസ്ഥാപനങ്ങളും ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയശേഷം കേന്ദ്രങ്ങളുടെ കണക്കെടുത്തിരുന്നെങ്കിലും ശസ്ത്രക്രിയയും തുടർന്നുള്ള പരിചരണങ്ങളും നൽകാൻ സംവിധാനമുള്ള കേന്ദ്രങ്ങളുടെ എണ്ണം വളരെക്കുറവായതോടെ എല്ലായിടങ്ങളിലും പദ്ധതിയെ ബാധിച്ചു.

വന്ധ്യംകരണം നടത്തിയ നായ്ക്കളാണ് തെരുവുകളിൽ വിലസുന്നതെന്നാണ് അധികൃതർ പറയുന്നത്. വന്ധ്യംകരിച്ച ശേഷം നായ്ക്കളെ പരിപാലിക്കാനും സംരക്ഷിക്കാനും സംവിധാനമില്ല. വാക്‌സിനേഷനും മറ്റും നടക്കുന്നുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം നായ്ക്കൾ അഴിഞ്ഞാടുകയാണ്. അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം(എ.ബി.സി.) സ്തംഭിച്ചതോടെ തെരുവുനായ അക്രമണം ഗ്രാമങ്ങളിലും രൂക്ഷമായി. നായകടിയേൽക്കുന്നവരുടെയും പേവിഷബാധാ മരണങ്ങളുടെയും എണ്ണവും കൂടി.

തട്ടുകടകൾക്ക് സമീപവും മാലിന്യം കുന്നുകൂടിയ സ്ഥലങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. രാത്രിയാത്രക്കാരാണ് ഇതിന്റെ ഇരകളേറെയും. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഭയപ്പാടോടെയാണ് നഗരത്തിലൂടെ കടന്നുപോകുന്നത്.

നഗരത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്തും മറ്റും അലഞ്ഞുതിരിയുന്ന നായ്ക്കളെ നിയന്ത്രിക്കാൻ കളക്ടർ ഉത്തരവിറക്കിയിരുന്നു. സിവിൽ സ്റ്റേഷൻ കെട്ടിടസമുച്ചയത്തിലും പരിസരത്തും നായ്ക്കൾ അലഞ്ഞുതിരിയുന്നത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് കോർപറേഷൻ സെക്രട്ടറിക്ക് അയച്ച കത്തിൽ കളക്ടർ നിർദ്ദേശിച്ചിരുന്നു.


ബൈക്കിൽ വടിയുമായി ഒരു യുവതി

ബൈക്കിൽ വടിയുമായാണ് ഞാൻ രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത്. പലപ്പോഴും ബൈക്കിന് മുന്നിലേക്ക് നായ്ക്കൾ ചാടിവീഴും. തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ചിലപ്പോൾ പിന്നാലെ നായ്ക്കൾ ഓടിവരാറുമുണ്ട്.

- തൃശൂരിലെ സ്വകാര്യസ്ഥാപനത്തിലെ യുവതി.

തൃശൂർ: സംസ്ഥാനത്ത് മാതൃക സൃഷ്ടിച്ച തൃശൂർ കോർപ്പറേഷന് കീഴിലെ പറവട്ടാനി എ.ബി.സി. (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രം തെരുവുനായ് വന്ധ്യംകരണത്തിൽ വിജയം തുടരുമ്പോഴും സമീപ പഞ്ചായത്തുകൾക്കു പോലെ നായ്ക്കളെ ഇവിടേയ്ക്ക് എത്തിക്കാനാവുന്നില്ല. ഇതിനുളള ചെലവ് സംബന്ധിച്ച തീരുമാനം ജില്ലാ ആസൂത്രണസമിതിയിൽ കെെക്കൊളളാത്തതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പഞ്ചായത്തുകൾ നായ്ക്കളെ പിടിച്ചുകൊണ്ടുവന്നാൽ വന്ധ്യംകരണം നടത്താൻ പറവട്ടാനി കേന്ദ്രം തയ്യാറാണ്. നിലവിലെ ജീവനക്കാരുടെ എണ്ണവും ഭൗതികസാഹചര്യങ്ങളും കണക്കിലെടുത്ത് പ്രതിമാസം പരമാവധി ഇരുനൂറോളം നായ്ക്കളെയെങ്കിലും വരെയെങ്കിലും വന്ധ്യംകരിക്കാനായേക്കും. ജില്ലാ ആസൂത്രണസമിതി ഇക്കാര്യത്തിൽ തീരുമാനമെടുത്ത ശേഷം തദ്ദേശവകുപ്പിലേക്ക് അയയ്ക്കണം. എന്നാൽ ഇത് നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞവർഷവും ഇക്കാര്യത്തിൽ ശ്രമങ്ങൾ നടത്തിയിരുന്നു.

എ.ബി.സി. പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനതല കമ്മിറ്റി തന്നെ നിലവിലുണ്ട്. ജില്ലാ മൃഗസംരക്ഷണകേന്ദ്രങ്ങളും തദ്ദേശസ്ഥാപനങ്ങളും ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയശേഷം കേന്ദ്രങ്ങളുടെ കണക്കെടുത്തിരുന്നെങ്കിലും ശസ്ത്രക്രിയയും തുടർന്നുള്ള പരിചരണങ്ങളും നൽകാൻ സംവിധാനമുള്ള കേന്ദ്രങ്ങളുടെ എണ്ണം വളരെക്കുറവായതോടെ എല്ലായിടങ്ങളിലും പദ്ധതിയെ ബാധിച്ചു.

വിലസുന്നത് വന്ധ്യംകരിച്ച നായ്ക്കൾ

വന്ധ്യംകരണം നടത്തിയ നായ്ക്കളാണ് തെരുവുകളിൽ വിലസുന്നതെന്നാണ് അധികൃതർ പറയുന്നത്. വന്ധ്യംകരിച്ച ശേഷം നായ്ക്കളെ പരിപാലിക്കാനും സംരക്ഷിക്കാനും സംവിധാനമില്ല.വാക്സിനേഷനും മറ്റും തുടർന്ന് നടക്കുന്നുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം നായ്ക്കൾ അഴിഞ്ഞാടുകയാണ്. അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം(എ.ബി.സി.) സ്തംഭിച്ചതോടെ തെരുവുനായ അക്രമണം ഗ്രാമങ്ങളിലും രൂക്ഷമായി. നായകടിയേൽക്കുന്നവരുടെയും പേവിഷബാധാ മരണങ്ങളുടെയും എണ്ണവും കൂടി.

രാത്രിയിൽ വാഹനങ്ങളിലേക്ക് ചാടിവീഴും

തട്ടുകടകൾക്ക് സമീപവും മാലിന്യങ്ങൾ കുന്നുകൂടിയ സ്ഥലങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. രാത്രിയാത്രക്കാരാണ് ഇതിൻ്റെ ഇരകളേറെയും. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഭയപ്പാടോടെയാണ് നഗരത്തിലൂടെ കടന്നുപോകുന്നത്.

കളക്ടറുടെ മുന്നറിയിപ്പ്

നഗരത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്തും മറ്റും അലഞ്ഞുതിരിയുന്ന നായ്‌ക്കളെ നിയന്ത്രിക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ് കഴിഞ്ഞദിവസമുണ്ടായിരുന്നു. . സിവിൽ സ്റ്റേഷൻ കെട്ടിടസമുച്ചയത്തിലും പരിസരത്തും നായ്‌ക്കൾ അലഞ്ഞുതിരിയുന്നത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് കോർപറേഷൻ സെക്രട്ടറിക്ക് അയച്ച കത്തിൽ കളക്ടർ നിർദ്ദേശിച്ചിരുന്നു.

പറവട്ടാനി കേന്ദ്രം തുടങ്ങിയത്: 2016 ഒക്ടോബർ 17ന്.
2018 ജൂലായ് വരെ വന്ധ്യംകരിച്ചത്: 5,034 നായ്ക്കളെ
കഴിഞ്ഞവർഷം വരെ നടത്തിയത്: 13,000

ഈ വർഷം ഇതുവരെ വന്ധ്യംകരിച്ചത്: 826

പ്രതിദിനം വന്ധ്യംകരണം ചെയ്യുന്നത്: 100-150

ബെെക്കിൽ വടിയുമായി ഒരു യുവതി

''ബെെക്കിൽ വടിയുമായാണ് ഞാൻ രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത്. പലപ്പോഴും ബെെക്കിന് മുന്നിലേക്ക് നായ്ക്കൾ ചാടിവീഴും. തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ചിലപ്പോൾ പിന്നാലെ നായ്ക്കൾ ഓടിവരാറുമുണ്ട്.''

-തൃശൂരിലെ സ്വകാര്യസ്ഥാപനത്തിലെ യുവതി.