p

തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ തലത്തിൽ തന്നെ വലിയ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് അക്കാഡമിയിൽ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള ആംഡ് വനിത പൊലീസ് ബറ്റാലിയൻ 19 ബി ബാച്ചിലെ 187 വനിതാ പൊലീസ് സേനാംഗങ്ങളുടെയും മലപ്പുറം എം.എസ്.പി ബറ്റാലിയനിലെ 26-ാം ബാച്ചിലെ 223 പുരുഷ പൊലീസ് സേനാംഗങ്ങളുടെയും സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് നടന്നത്.

ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദുരന്തമുഖത്ത് പൊലീസും ഫയർഫോഴ്‌സും സൈന്യവും ദുരന്തനിവാരണസേനയുമെല്ലാം ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്നത് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ ഔന്നത്യം കാത്തുസൂക്ഷിക്കുകയാണ് അവരെല്ലാം. മനുഷ്യത്വം സേനകളുടെ മുഖമുദ‌്രയാവുന്ന സന്ദർഭമാണ് കണ്ടത്.

സ്വന്തം ജീവൻ തൃണവത്ഗണിച്ചാണ് ആളുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അപരന്റെ ജീവിതം തന്റെ ജീവനേക്കാൾ വലുതെന്ന ബോദ്ധ്യമാണ് എല്ലാവരെയും നയിച്ചത്.

ദുരന്ത മുഖങ്ങളിൽ മനുഷ്യ സ്‌നേഹത്തിന്റെ ഊഷ്മളത കാത്തുസൂക്ഷിക്കണമെന്ന് പുതിയ സേനാംഗങ്ങളോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ (ട്രെയിനിംഗ്) എ.യു. സുനിൽകുമാർ പരിശീലനാർത്ഥികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ്, പൊലീസ് അക്കാഡമി ഡയറക്ടർ എ.ഡി.ജി.പി പി. വിജയൻ, തൃശൂർ റേഞ്ച് ഡി.ഐ.ജി അജിത ബീഗം, ആംഡ് വനിതാ പൊലീസ് ബറ്റാലിയൻ കമാൻഡന്റ് നകുൽ രാജേന്ദ്ര ദേശ്‌മുഖ് എന്നിവരും അഭിവാദ്യം സ്വീകരിച്ചു. മേയർ എം.കെ. വർഗീസ്, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ് എന്നിവർ സന്നിഹിതരായിരുന്നു.

നി​കു​തി​യൊ​ഴി​വ് ​അ​ടു​ത്ത​ ​മാ​സ​ത്തെ​ ​വൈ​ദ്യു​തി​ ​ബി​ല്ലി​ൽ​ ​കു​റ​യ്ക്കും​:​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​പു​ര​പ്പു​റ​സോ​ളാ​ർ​ ​ഉ​ട​മ​ക​ളി​ൽ​ ​നി​ന്ന് ​കെ.​ ​എ​സ്.​ ​ഇ.​ബി​ ​ഈ​ടാ​ക്കി​യ​ ​സെ​ൽ​ഫ് ​ജ​ന​റേ​ഷ​ൻ​ ​ഡ്യൂ​ട്ടി​ ​നി​കു​തി​ ​അ​ടു​ത്ത​മാ​സ​ത്തെ​ ​വൈ​ദ്യു​തി​ ​ബി​ല്ലു​ ​മു​ത​ൽ​ ​ഒ​ഴി​വാ​ക്കു​മെ​ന്നും​ ​ഏ​പ്രി​ൽ​ ​മു​ത​ൽ​ ​ഈ​ടാ​ക്കി​യ​ ​തു​ക​ ​കു​റ​വ് ​ചെ​യ്ത് ​ന​ൽ​കു​മെ​ന്നും​ ​വൈ​ദ്യു​തി​മ​ന്ത്രി​ ​കെ.​ ​കൃ​ഷ്ണ​ൻ​കു​ട്ടി​ ​അ​റി​യി​ച്ചു.​ ​സ​ർ​ക്കാ​ർ​ ​പി​ൻ​വ​ലി​ച്ചെ​ങ്കി​ലും​ ​വി​ജ്ഞാ​പ​നം​ ​ഇ​റ​ങ്ങാ​ൻ​ ​വൈ​കി​യ​താ​ണ് ​വൈ​ദ്യു​തി​ ​ബി​ല്ലി​ൽ​ ​തു​ട​ർ​ന്നും​ ​ഡ്യൂ​ട്ടി​ ​ഈ​ടാ​ക്കാ​ൻ​ ​കാ​ര​ണ​മാ​യ​ത്.​ ​ജൂ​ലാ​യ് 28​ ​ന് ​വി​ജ്‌​ഞാ​പ​ന​മി​റ​ങ്ങി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​ത​നു​സ​രി​ച്ചു​ള്ള​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​അ​റി​യി​ച്ചു.​ ​നേ​ര​ത്തെ​ ​യൂ​ണി​റ്റി​ന് 1.2​ ​പൈ​സ​യാ​യി​രു​ന്നു​ ​സെ​ൽ​ഫ് ​ജ​ന​റേ​ഷ​ൻ​ ​ഡ്യൂ​ട്ടി.​ ​ബ​ഡ്ജ​റ്റി​ൽ​ ​ഇ​ത് 15​ ​പൈ​സ​യാ​ക്കി​ ​ഉ​യ​ർ​ത്തി.​ ​എ​തി​ർ​പ്പു​യ​ർ​ന്ന​തോ​ടെ​ ​ബ​ഡ്ജ​റ്റ് ​ച​ർ​ച്ച​യി​ൽ​ ​ഇ​ത് ​പി​ൻ​വ​ലി​ക്കു​ന്ന​താ​യി​ ​ധ​ന​മ​ന്ത്രി​ ​കെ.​ ​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​അ​റി​യി​ച്ചു.​ ​എ​ന്നി​ട്ടും​ ​കെ.​ ​എ​സ്.​ ​ഇ.​ ​ബി​ ​തു​ക​ ​ഈ​ടാ​ക്കി​പ്പോ​ന്ന​ത് ​പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​തോ​ടെ​യാ​ണ് ​വൈ​ദ്യു​തി​മ​ന്ത്രി​ ​ഇ​ട​പെ​ട്ട​ത്.