തൃപ്രയാർ : ഗുരുജയന്തി ആഘോഷത്തിന്റെ ഭാഗമായി വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നാട്ടിക ഗുരുമന്ദിരാങ്കണത്തിൽ 7ന് സാഹിത്യ മത്സരങ്ങൾ നടക്കും. എൽ.പി മുതൽ പ്‌ളസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരങ്ങൾ. രാവിലെ 9ന് നാട്ടിക ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ ഉദ്ഘാടനം ചെയ്യും.