arakka
1

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം അറക്കത്താഴം ശാഖയിൽ 170-ാമത് ഗുരുദേവ ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. കൊടുങ്ങല്ലൂർ യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.ജി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട് ജയന്തി സന്ദേശവും എം.കെ. തിലകൻ മുഖ്യപ്രഭാഷണവും നടത്തി. ശാഖാ സെക്രട്ടറി എം.വി. വേണുഗോപാൽ, വൈസ് പ്രസിഡന്റ് രമേഷ് ചളിപ്പാട്ട്, നഗരസഭാ കൗൺസിലർമാരായ രശ്മി ബാബു, റീന അനിൽകുമാർ, കമ്മിറ്റി അംഗങ്ങളായ സുകുമാരി പുഷ്‌കരൻ, സാംബശിവൻ, സി.ജി. രാമചന്ദ്രൻ, ഗോപി പതിയാശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. വി.ജി. ഉണ്ണിക്കൃഷ്ണൻ (രക്ഷാധികാരി), ജ്യോതി ഐനിക്കൽ (ചെയർമാൻ), ഷാനി വിനോദ് (വൈസ് ചെയർമാൻ), ഷീബ പ്രദീപൻ (വൈസ് ചെയർമാൻ) എം.വി. വേണുഗോപാൽ (കൺവീനർ), സുധാകരൻ എച്ചാലിൽ (ജോയിന്റ് കൺവീനർ) എന്നിവരടങ്ങുന്ന 101 അംഗ ആഘോഷ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.