marangal-matunu

പാലപ്പിള്ളി: മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ വൻമരങ്ങൾ കുറുമാലിപുഴയിലെ കാരികുളം വലിയ പാലത്തിനടിയിൽ നീരൊഴുക്കിനും പാലത്തിന്റെ ബലക്ഷയത്തിനും ഇടയാക്കുമെന്ന സാഹചര്യത്തിൽ വരന്തരപ്പിള്ളി മറ്റത്തൂർ പഞ്ചായത്ത് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വെട്ടി മാറ്റി. കെ.എം.ഹൈദർ, വി.പി ഉസ്മാൻ. സി.എ ബഷീർ ,കെ.സി.മുഹമ്മദ് ,എ. എസ്. സുബീഷ് കരിം ഊരാളത്ത് പിച്ചൻ മുഹമ്മദ് എന്നിവരാണ് ഒഴുക്കിനെ വകവയ്ക്കാതെ പുഴയിലിറങ്ങി മരങ്ങൾ വെട്ടിയത്. പാലത്തിന് സമീപം അപകടകരമായി നിൽക്കുന്ന 100 വർഷത്തിലേറെ പഴക്കമുള്ള വൻമരങ്ങൾ വെട്ടി മാറ്റാണമെന്നും പാലത്തിന്റെ ബലക്ഷയം പരിശോധിക്കണമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.