കൊടുങ്ങല്ലൂർ : വയനാട് ദുരന്ത മേഖലയിലെ സന്നദ്ധ പ്രവർത്തനങ്ങൾക്കായി എറിയാട് നിന്നും ഹാർമണി റെസ്‌ക്യൂ ടീം. 14 അംഗ സന്നദ്ധ സേവകർക്കാണ് ദുരന്ത മേഖലയിൽ പ്രവർത്തിക്കാൻ വയനാട് കളക്ടർ അനുമതി നൽകിയിട്ടുള്ളത്. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രത്യേക അനുമതി ലഭിച്ചത്. അന്ന് തന്നെ ഒരു സംഘം ടെമ്പോയിൽ ദുരന്ത സ്ഥലത്തേക്ക് പുറപ്പെട്ടു. ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളോടെയാണ് സംഘം പുറപ്പെട്ടത്. ഇന്നലെ രാവിലെ 7 മണിയോടെ ദുരന്തമേഖലയിൽ സംഘം പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ പ്രളയ സമയത്ത് കുട്ടനാട്ടിലും നിലമ്പൂരിലെ കവളപ്പാറയിലും ഹാർമണി റെസ്‌ക്യൂ സംഘം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചത് ശ്രദ്ധ നേടിയിരുന്നു.