കൊടുങ്ങല്ലൂർ : എറിയാട് കൊണ്ടിയ ബസാർ 2011 എസ്.എൻ.ഡി.പി യോഗം ശാഖയുടെ ആഭിമുഖ്യത്തിൽ 170-ാമത് ശ്രീനാരായണ ജയന്തി ദിനാഘോഷം പ്രാദേശിക ഘോഷയാത്ര, പൂക്കള മത്സരം, കൊടുങ്ങല്ലൂരിലേക്ക് ഘോഷയാത്ര തുടങ്ങിയ പരിപാടികളോടെ വിപുലമായി ആഘോഷിക്കും. ആഗസ്റ്റ് 20ന് രാവിലെ 9 മണിക്ക് ശാഖാ പ്രസിഡന്റ് എൻ.കെ. ബാബു പതാക ഉയർത്തും. ഉണ്ണി പിക്കാസോ ഉദ്ഘാടനം ചെയ്യും. വനിതാ വിംഗ്, യൂത്ത് മൂവ്‌മെന്റ് തുടങ്ങിയ സഹോദര സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി. ആഘോഷക്കമ്മിറ്റി ചെയർമാനായി വിനീത ഉണ്ണിക്കൃഷ്ണനെയും കൺവീനറായി പി.കെ. ലക്ഷ്മണനെയും തിരഞ്ഞെടുത്തു. ചള്ളിയിൽ രാധാകൃഷ്ണൻ, സന്തോഷ്, സിന്ധു ഉണ്ണിക്കൃഷ്ണൻ സതി തുടങ്ങിയവർ നേതൃത്വം നൽകും.