track


ചാലക്കുടി: കാരക്കുളത്ത് നാട്ടിലെ റെയിൽവേ ട്രാക്കിൽ വീണ തെങ്ങ് നാട്ടുകാർ വെട്ടിമാറ്റി. ഇതോടെ വൻ അപകടം ഒഴിവായി. തൃശൂർ ഭാഗത്ത് നിന്നും എറണാകുളത്തേക്ക് പോകുന്ന ട്രാക്കിലാണ് കഴിഞ്ഞ ദിവസം തെങ്ങ് വീണത്. തൊട്ടടുത്ത ട്രാക്കിലൂടെ പൂനെ എക്‌സ്പ്രസ് ട്രെയിൻ കടന്ന് പോയതിന് ശേഷമാണ് തെങ്ങ് കട പുഴകിയത്. ട്രാക്കിനരികിൽ പുല്ല് വെട്ടിക്കൊണ്ടിരുന്ന ശിവദാസൻ മഠത്തിപ്പറമ്പിലായിരുന്നു സംഭവം കണ്ടത്. സമീപത്തുണ്ടായിരുന്ന ഒ.വി. സുബ്രഹ്മണ്യൻ, എം.കെ. കാർത്തികേയൻ, ജെൻസിൽ വർഗ്ഗീസ് എന്നിവരെ വിളിച്ചുവരുത്തി. തുടർന്ന് വിവരം റെയിൽവേ സ്റ്റേഷനിൽ അറിയിച്ചു. റെയിൽവേ ജീവനക്കാർ എത്തുന്നതിന് മുമ്പ് ഇവർ തെങ്ങ് വെട്ടിമാറ്റിയിരുന്നു.