1

തിരുവില്വാമല: സമസ്ത മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്ന ഐവർമഠം മാധവ വാരിയർ ഓർമ്മദിനത്തിന്റെ ഭാഗമായി ഐവർമഠം മാധവ വാരിയർ മെമ്മോറിയൽ ട്രസ്റ്റ് ഓഗസ്റ്റ് 27ന് ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ബ്രോഷർ പ്രകാശനം ക്ഷേത്രാങ്കണത്തിൽ നടന്നു. മാധവ വാര്യർ ട്രസ്റ്റ് ചെയർമാൻ എം.വി. അശോകൻ വാരിയർ, പഴയന്നൂർ എസ്.ഐ: ഡി.എസ്. ആനന്ദിന് നൽകി ബ്രോഷർ പ്രകാശന കർമ്മം നിർവഹിച്ചു. ട്രസ്റ്റ് അംഗങ്ങളായ സി.വി. ദിനേശൻ, കെ.പി. ശശികുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കോ- ഓർഡിനേറ്റർ കൃഷ്ണകുമാർ പൂലേരി സംസാരിച്ചു.