ചാലക്കുടി: പറമ്പിക്കുളം ഡാം തുറക്കുമെന്ന മുന്നറിയിപ്പ് ചാലക്കുടിപ്പുഴയ്ക്ക് വീണ്ടും ഭീഷണിയാകുന്നു. ഡാം തുറക്കുന്നതിന്റെ രണ്ടാമത്തെ മുന്നറിയിപ്പും എത്തിയിരുന്നു. തമിഴ്‌നാട് സർക്കാർ നിയന്ത്രിക്കുന്ന പറമ്പിക്കുളം ഡാം തുറക്കുമ്പോൾ വെള്ളം എത്തുന്നത് പെരിങ്ങൽക്കുത്ത് ഡാമിലാണ്. പെരിങ്ങൽക്കുത്തിൽ നിന്നും വലിയ അളവിൽ വെള്ളം തുറന്നു വിടേണ്ടി വരും. ഒപ്പം മഴയും പെയ്താൽ പ്രശ്‌നം ഗുരുതരമാകും. അപ്പർ ഷോളയാർ ഡാം നിറഞ്ഞതിനെ തുടർന്ന് പറമ്പിക്കുളത്ത് 94 ശതമാനം വെള്ളമെത്തിയിരുന്നു. സർക്കാർപതി ഡാമിൽ വൈദ്യുതി ഉത്പ്പാദനത്തിന് തടസം നേരിട്ടിതാണ് ഡാം തുറക്കാൻ കാരണം.
പറമ്പിക്കുളത്ത് നിന്നും തൂണക്കടവ് ഡാം വഴി തിരിച്ചു വിടുന്ന വെള്ളം സർക്കാർപതി ഡാമിലെത്തിച്ച് വൈദ്യുതി ഉതിപ്പാദിപ്പിക്കുന്നുണ്ട്. ഇതിന് ശേഷം വെള്ളം തമിഴ്‌നാട്ടിലെതന്നെ തിരുമൂർത്തി ഡാമിലേയ്ക്കും വിടുകയാണ്. എന്നാൽ സർക്കാർപതി ഡാമിൽ തിങ്കളാഴ്ച മുതൽ വൈദ്യുതി ഉത്പ്പാദനം ആരംഭിക്കുമെന്നു സൂചനയുണ്ട്. വൈദ്യുതി ഉത്പ്പാദനം ആരംഭിച്ചാൽ പ്രതിസന്ധിക്ക് പരിഹാരമാകും.
പെരിങ്ങൽക്കുത്ത് ഡാം