തൃശൂർ: 17-ാം തൃശൂർ ജില്ലാ സബ് ജൂനിയർ മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് തൃശൂർ വി.കെ.മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ഫെൻസിംഗ് അസോസിയേഷൻ പ്രസിഡന്റ് അഖിൽ അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ ഫെൻസിംഗ് അസോസിയേഷൻ സെക്രട്ടറി ഫ്രെഡ്രിൻ ജോസഫ് കുട്ടിക്കാടൻ, അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കെ.എ.മെറിൻ, ട്രഷറർ സ്റ്റെബിൻ തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ ക്ലബ്ബിൽ നിന്ന് നൂറിൽപരം കായികതാരങ്ങൾ പങ്കെടുത്തു.