തൃശൂർ: കാഴ്ചയുടെയും രചനയുടെയും സൃഷ്ടിക്ക് പിന്നിലെ യഥാർത്ഥ ബുദ്ധിമുട്ടുകൾ സമൂഹം കാണാതെ പോകുന്നതാണ് കലാസാഹിത്യ രംഗം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഗാനരചയിതാവും കവിയുമായ എം.ഡി.രാജേന്ദ്രൻ പറഞ്ഞു. തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച മലയാള സിനിമാ ചരിത്ര സഞ്ചാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരനും അഭിനേതാവുമായ ഡോ.സെബാസ്റ്റ്യൻ ജോസഫ് അദ്ധ്യക്ഷനായി.
തിരക്കഥാകൃത്തും പ്രഭാഷകനുമായ ഹരി പി.നായർ, സതീഷ് കുമാർ വിശാഖപട്ടണം എന്നിവർ പ്രഭാഷണം നടത്തി. വി.എച്ച്.ദിരാർ, സുഭാഷ് പോണോളി, സാഹിതി ചെയർപേഴ്‌സൻ ഡോ.സരസ്വതി ബാലകൃഷ്ണൻ, തൃശൂർ ലിറ്റററി ഫോറം പ്രസിഡന്റ് കെ.ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി പിയാർ കെ.ചേനം, ട്രഷറർ പി.വിനോദ്, അനിൽകുമാർ കോലഴി എന്നിവർ പ്രസംഗിച്ചു.