തൃശൂർ : ത്വക് രോഗ വിദഗ്ദ്ധരുടെ സംഘടനയായ ഐ.എ.ഡി.വി.എല്ലിന്റെ നേതൃത്വത്തിൽ ജൂബിലി മിഷൻ ആശുപത്രിലെ ത്വക് രോഗ വിദഗ്ദ്ധരുടെ സഹകരണത്തോടെ വിയ്യൂർ സെൻട്രൽ ജയിലിൽ ത്വക് രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ.റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജൂബിലി മിഷൻ ആശുപത്രി ത്വക് രോഗ വിഭാഗം മേധാവി ഡോ.മേഴ്‌സി പോൾ സംസാരിച്ചു. അസോസിയേറ്റ് പ്രൊഫസർ ഡോ.ഡേവിഡ് പുതുക്കാടൻ, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ.വർഗീസ് ജെയിംസ്, ഡോ.നിമ തെരേസ ആൻഡ്രൂസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.