ചേർപ്പ് : വല്ലച്ചിറ പഞ്ചായത്തിലെ പരിസ്ഥിതി പ്രാധാന്യമേറിയ പല്ലിശ്ശേരിക്കുന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സംരക്ഷണ സമിതി രൂപീകരിച്ചു. വികസന പ്രവർത്തനങ്ങളുടെ മറവിൽ വൻതോതിൽ മണ്ണ് കൊണ്ടുപോയി കുന്നിനെ തകർക്കുകയാണെന്ന് യോഗം ആരോപിച്ചു. ഇതിനെതിരെ നാട്ടുകാർ പഞ്ചായത്ത് മുഖേന മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും അധികാരികൾ സ്ഥലം സന്ദർശിച്ച് പരിസ്ഥിതി നടപടിക്രമങ്ങൾ നടത്തണമെന്ന് സമിതി യോഗം ആവശ്യപ്പെട്ടു. നിതിൻ മാക്കോത്ത് അദ്ധ്യക്ഷനായി. ഭാരവാഹികളായി ഷൈൻ പിടിയത്ത്, സെബി പിടിയത്ത്, സുധീഷ് അപ്പോഴത്ത്, വേലപ്പൻ മാലിപ്പറമ്പിൽ, ജോർജ് മേച്ചേരിപ്പടി, രാജേന്ദ്രൻ മാലിപ്പറമ്പിൽ, വിൻസെന്റ് പുത്തൻപുര, വിനോദൻ ചിറയിൻമേൽ എന്നിവരെ തെരഞ്ഞെടുത്തു.
കാപ്ഷൻ...............
വല്ലച്ചിറ പഞ്ചായത്ത് പല്ലിശ്ശേരി കുന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗം.