തൃശൂർ: വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാൻ വിവിധ പദ്ധതികളും പ്രവർത്തനവും നടപ്പാക്കുന്ന സർക്കാർ/ സർക്കാരിതര സ്ഥാപനങ്ങൾക്കും കലാകായിക, സാസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സംസ്ഥാനതലത്തിൽ വയോസേവന അവാർഡ് നൽകും. മികച്ച എൻ.ജി.ഒ, സർക്കാർ വൃദ്ധസദനം, മികച്ച കായികതാരം, കല, സാഹിത്യ സാംസ്‌കാരിക മേഖലയിലെ മികച്ച പ്രവർത്തനം, ആജീവാനന്ത ബഹുമതി വയോജന മേഖല എന്നിവയിലാണ് പുരസ്‌കാരം. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖ (രണ്ട് സെറ്റ്) സഹിതം 12നകം ജില്ലാ സാമൂഹ്യനീതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്, തൃശൂർ എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0487 2321702.