കൊടുങ്ങല്ലൂർ : വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ശ്രീനാരായണപുരം പഞ്ചായത്ത് നൽകിയ രണ്ട് ലക്ഷം രൂപ ഇ.ടി. ടൈസൺ എം.എൽ.എ പ്രസിഡന്റ് എം.എസ്. മോഹനനിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ വൈസ് പ്രസിഡന്റ് സജിത പ്രദീപ്, കെ. അയൂബ്, സി.സി. ജയ, പി.എ. നൗഷാദ്, രഹന പി. ആനന്ദ്, കെ.ആർ. രാജേഷ്, സൗദാ നാസർ, കൃഷ്‌ണേന്ദു, സോന, അബ്ദുള്ള ബാബു, ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.