cochin

തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡ് മുടിക്കോട് ശിവക്ഷേത്രത്തിലെ ഉപദേശകസമിതി അംഗങ്ങൾ വയനാട് പുനരധിവാസത്തിനായി 25,000 രൂപ നൽകി. സമിതി ഭാരവാഹികളായ ഗോപിനാഥൻ മേനോൻ തെറ്റാട്, സി.ഡി.രാജേഷ്‌കുമാർ, മേൽശാന്തി കെ.കെ.രവിശങ്കർ നമ്പൂതിരി എന്നിവരിൽ നിന്നും ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ ചെക്ക് ഏറ്റുവാങ്ങി. അംഗങ്ങളായ എം.ബി.മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം സെക്രട്ടറി പി.ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ കെ.സുനിൽകുമാർ, ഡെപ്യൂട്ടി സെക്രട്ടറി എം.മനോജ്കുമാർ, അശോകേശ്വരം ദേവസ്വം ഓഫീസർ പി.എൻ.ഹരികുമാർ എന്നിവർ പങ്കെടുത്തു. ദേവസ്വം ബോർഡിലെ ജീവനക്കാർ രണ്ട് ദിവസ വേതനം വയനാട് പുനരധിവാസത്തിനായി നൽകുമെന്ന് ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ ഭാരവാഹികളായ വി.മുരളീധരൻ, കെ.ഡി.ദാമോദരൻ എന്നിവർ അറിയിച്ചു.