ചാലക്കുടി: കാലവർഷത്തെ മലവെള്ളപ്പാച്ചിലിൽ ചലക്കുടിയിൽ പലയിടത്തും പുഴയോരങ്ങൾ ഇടിഞ്ഞു. കൂടപ്പുഴ ആറാട്ടുകടവ്, മേലൂർ പൊട്ടത്ത് കടവ്, കാഞ്ഞിരപ്പിള്ളി, ചാലക്കുടി ആശുപത്രി കടവ് തുടങ്ങിയ ഭാഗങ്ങളിലാണ് പുഴയോരം ഇടിഞ്ഞത്. ഇതെല്ലാംതന്നെ സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ്. ആറാട്ടുകവിലെ മേലൂർ പ്രദേശത്ത് കരിങ്കല്ല് കെട്ടി ഭാഗം വലിയ തോതിൽ ഇടിഞ്ഞു. വർഷക്കാലത്ത് പുഴയുടെ ഇടതുകര തിട്ടകൾ ഇടിയുന്നത് പതിവാണ്. പ്രളയത്തിൽ കൂടപ്പുഴ തടയണയുടെ പ്രദേശത്ത് വൻതോതിൽ മണ്ണിടിഞ്ഞിരുന്നു. തടയണ ബണ്ടും തകർന്നു. പിന്നീട് ജലസേചന വകുപ്പിൽ നിന്ന് ഫണ്ട് അനുവദിച്ചാണ് ഇവയെല്ലാം പൂർവ്വ സ്ഥിതിയിലാക്കിയത്. ഇടിഞ്ഞ പ്രദേശങ്ങൾ കെട്ടി സംരക്ഷിച്ചില്ലെങ്കിൽ തുടർന്ന് വരുന്ന മലവെള്ളം പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് പരിസരവാസികൾ പറയുന്നു.