meeting

കൊരട്ടി: കൊരട്ടി ചിറങ്ങര എസ്.എൻ.ഡി.പി ശാഖയിലെ ഗുരുദീപം കുടുംബ യൂണിറ്റിന്റെ പൊതുയോഗം ശാഖാ സെക്രട്ടറി കെ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.ബി.എ എൽ.എൽ.ബിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അലീന അനബെല്ലിയെ പുരസ്‌കാരം നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ് സുബ്രമണ്യൻ, ജോ.കോൺവിനർ കെ.ബി.സുരേഷ്,ഗുരുകീർത്തി യൂണിറ്റ് കൺവിനർ സൈമോൾ പവിത്രൻ, എം.എ.ശശി,കെ.വി. മനോഹരൻ എന്നിവർ സംസാരിച്ചു.