തൃശൂർ: വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠം പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ ഉത്പന്ന സമാഹരണം നടത്തി. ജില്ലാ നേതാക്കളായ കെ.കെ. ചന്ദ്രശേഖരൻ, കെ.യു. വേണുഗോപാലൻ, ബാബു പള്ളിയാംമാക്കൽ, സഞ്ജു കാട്ടുങ്ങൽ, അജിത സന്തോഷ്, എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് ബിനീഷ് തയ്യിൽ, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കിളവൻപറമ്പിൽ എന്നിവർ ചേർന്ന് ശിവഗിരി മഠം സന്യാസിമാരായ സ്വാമി അസംഗാനന്ദ ഗിരി, സ്വാമി ദിവ്യാനന്ദഗിരി തുടങ്ങിയവർക്ക് കൈമാറി.