1


തൃശൂർ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിൽ ഇന്നലെ (ചൊവ്വ) വരെയുണ്ടായ കാർഷിക നഷ്ടം 26.4 കോടി. 1,672.67 ഏക്കർ കൃഷി നശിച്ചു. 5,895 കർഷകർക്കാണ് നഷ്ടമുണ്ടായത്. ഏറ്റവുമധികം നഷ്ടമുണ്ടായത് കൊടകര ബ്‌ളോക്കിലാണ്. ഓണവിപണി ലക്ഷ്യമിട്ടുള്ള പച്ചക്കറിക്കൃഷിയും വെള്ളത്തിൽ മുങ്ങിയതോടെ കർഷകർ നിരാശയിലായി.

പച്ചക്കറി, വാഴ, റബർ, തെങ്ങ്, നെല്ല്, നേന്ത്രവാഴ, കവുങ്ങ്, കുരുമുളക്, കപ്പ, കിഴങ്ങു വർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, കൊക്കൊ, മാങ്ങ, ജാതി എന്നിവയാണ് നശിച്ചത്. വായ്പയെടുത്തും ആഭരണങ്ങൾ പണയം വച്ചും കൃഷിയിറക്കിയവർ ഇതോടെ വെട്ടിലായി. പച്ചക്കറിത്തോട്ടങ്ങളും വിളഞ്ഞ നേന്ത്രവാഴത്തോട്ടങ്ങളും വെള്ളത്തിലായതോടെ വൻ നഷ്ടമാണുണ്ടായത്. പഴയന്നൂർ, ചേലക്കര, ചാലക്കുടി, എരുമപ്പെട്ടി, എളനാട് മേഖലകളിലാണ് കൂടുതൽ നഷ്ടം. എളനാട്ടിൽ പച്ചക്കറി കർഷകരാണ് കൂടുതൽ. ഇവിടെ ചേന, പയർ, പാവൽ, പടവലം ഉൾപ്പെടെ നശിച്ചു. കല്ലേപ്പാടം, ചീരക്കുഴി എന്നിവിടങ്ങളിലെ പാടശേഖരങ്ങളും വെള്ളത്തിലായി.

തോടുകൾ കവിഞ്ഞും വരമ്പുകൾ പൊട്ടിയുമാണ് കൃഷിയിടങ്ങൾ നശിച്ചത്. ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി ചെടികളും വേരുകളും ചീഞ്ഞു. ചാലക്കുടി മേഖലയിൽ ജാതി കർഷകർക്കും വൻ നഷ്ടമുണ്ടായി. ഇല വ്യാപകമായി കൊഴിഞ്ഞു. കായ അഴുകി വീണതിനാൽ ജാതിപത്രിയും പൂവും ലഭിച്ചില്ല. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന കുലച്ച ചെങ്ങാലിക്കോടൻ നേന്ത്ര വാഴകൾ ഒടിഞ്ഞു. പൂജാകദളി വാഴ തൈകളും നശിച്ചു. പുലാക്കോട്, പങ്ങാരപ്പിള്ളി, പരുത്തിപ്ര, ചേപ്പ, തൃക്കണായ മേഖലകളിലും കൃഷിനാശമുണ്ട്.

കൂടുതൽ നശിച്ചത് ഇവ (തുക കോടിയിൽ)


കൂടുതൽ നാശമുണ്ടായ ബ്‌ളോക്കുകൾ