കോലഴി: സർവഅഭിപ്രായങ്ങളെയും സമന്വയിപ്പിച്ചു ദൃഢതീരുമാനം എടുക്കാനും നടപ്പാക്കുന്നതിലുള്ള കൃത്യതയുമാണ് നല്ല നേതൃഗുണമെന്ന് കേരള പൊലീസ് തൃശൂർ മേഖലാ ഡയറക്ടർ എ.ഡി.ജി.പി: പി. വിജയൻ. കോലഴി ചിന്മയ വിദ്യാലയയുടെ വിദ്യാർത്ഥി നേതൃത്വത്തിന്റെ സ്ഥാനാവരോധച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിന്മയ മിഷൻ ആചാര്യൻ സ്വാമി ഗഭീരാനന്ദ ദീപം തെളിച്ചു. വിദ്യാലയ ഡയറക്ടർ ഡോ. വേണുഗോപാൽ, പ്രിൻസിപ്പൽ പി. ഉഷാകുമാരി, വൈസ് പ്രിൻസിപ്പൽ ഇ.ടി. ലത, സീനിയർ ഹെഡ് മിസ്‌ട്രസ് കെ. ബിന്ദു, ഹെഡ് മാസ്റ്റർ മാധവദാസൻ എന്നിവർ സന്നിഹിതരായി. വിദ്യാലയ ഹെഡ് ബോയ് ആദർശ് ബി. പൊതുവാൾ ഹെഡ്‌ഗേൾ ശിവാനി എന്നിവർ പങ്കെടുത്തു.