തൃശൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി റൗണ്ട് സൗത്ത് യൂണിറ്റിന്റെ പ്രളയ സഹായ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ജില്ലാ സെക്രട്ടറിയും നിയോജക മണ്ഡലം ചെയർമാനുമായ ജോഷി തേറാട്ടിലിന് ആദ്യ തുക യൂണിറ്റ് രക്ഷാധികാരി ആനന്ദപ്രസാദ് തേറയിൽ (സിദ്ധ വൈദ്യശ്രമം) കൈമാറി. യൂണിറ്റ് പ്രസിഡന്റ് അനന്ത നാരായണൻ സ്വാമി, യൂണിറ്റ് ജനറൽ സെക്രട്ടറി എം.എ. നജ്മുദ്ദീൻ, യൂണിറ്റ് ട്രഷറർ സന്തോഷ് രാമസ്വാമി, യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ പ്രസാദ്, സാദത്ത്, ജോയിന്റ് സെക്രട്ടറി പി.ടി. ജോസ്, എക്‌സിക്യൂട്ടിവ് മെമ്പർമാരായ റോയ് ജെ. കാട്ടുകാരൻ, ബിന്റോ എന്നിവർ പങ്കെടുത്തു.