1

തൃശൂർ: ലളിതകല അക്കാഡമി 9, 10, 11 തീയതികളിൽ മുളങ്കുന്നത്തുകാവ് കിലയിൽ 'റീവിഷ്വലൈസിംഗ് ആർട്ട് എഡ്യുക്കേഷൻ ഇൻ കേരള' എന്ന വിഷയത്തിൽ കേരളത്തിലെ ഫൈൻ ആർട്‌സ് കോളജ് അദ്ധ്യാപകർക്ക് ദ്വിദിന സിമ്പോസിയം സംഘടിപ്പിക്കുന്നു. 10ന് രാവിലെ പത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും. ഒമ്പതിന് വൈകിട്ട് സിനിമാ പ്രദർശനവും അംഗങ്ങളുടെ പരിചയപ്പെടുത്തലും ഉണ്ടാകും. ഇന്ദ്രപ്രമിത് റോയ്, രാഖി പസ്വാനി, പ്രൊഫ. ധീരജ് കുമാർ, ഡോ. ശാരദ നടരാജൻ, ബോസ് കൃഷ്ണമാചാരി തുടങ്ങിയവർ പ്രസംഗിക്കും.