പുത്തൻചിറ : ഗവ. യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി പാർത്ഥിവിന് പഠനത്തിനായി സർക്കാരിൽ നിന്നും ഗ്രാൻഡായി ലഭിച്ച 29,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃകയായി. വയനാട്ടിൽ സംഭവിച്ച ദുരന്തക്കാഴ്ചകൾ അറിഞ്ഞാണ് പാർത്ഥിവ് തനിക്ക് കിട്ടിയ ഗ്രാൻഡ് വയനാട്ടിലെ പുനരധിവാസത്തിന് സഹായമായി നൽകാൻ മുന്നോട്ടുവന്നത്. സ്‌കൂളിൽ നടന്ന ചടങ്ങിൽ പാർത്ഥിവും അമ്മ നിമ്മിയും ചേർന്ന് പ്രധാനദ്ധ്യാപിക സുനിതയ്ക്ക് തുക കൈമാറി. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, പ്രധാനദ്ധ്യാപിക സുനിത, പി.ടി.എ പ്രസിഡന്റ് കെ.കെ.യൂസഫ്, എം.പി.ടി.എ പ്രസിഡന്റ് വിജിതാ ദിലീപ്, പഞ്ചായത്ത് അംഗം ജിസ്മി സോണി, ജീനാ ജോസ് എന്നിവർ പ്രസംഗിച്ചു.