പുത്തൻചിറ : കോവിലകത്തുകുന്ന് എസ്.എൻ.ഡി.പി ശാഖയിൽ വിശേഷാൽ പൊതുയോഗവും അവാർഡ് വിതരണവും മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മാനാത്ത് രാജേന്ദ്രൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ സി.കെ.യുധി മാസ്റ്റർ, എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി. ശാഖയിൽ നിന്നും സർക്കാർ സർവീസിൽ ഉദ്യോഗം ലഭിച്ച ഡോ : ദേവിക എം.സുനിൽ, സ്‌നിജി ജോബി, എൻ.വി.സലീഷ് എന്നിവർക്ക് പുരസ്‌കാരം നൽകി അനമോദിച്ചു. തെക്കും മുറി ഹൈസ്‌കൂളിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എം.ആർ.രണധീരൻ മാസ്റ്റർ സ്മാരക അവാർഡ് നൽകി. സ്‌കൂൾ മാനേജർ എം.ആർ.സുനിൽ ബാബു, പി.കെ.രാധാകൃഷ്ണൻ, കെ.എസ്.സുധാകരൻ, വി.കെ.അജിതൻ എന്നിവർ സംസാരിച്ചു.