കാടുകുറ്റി: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കാടുകുറ്റി യൂണിറ്റ് ഒന്നിച്ചൊരോണം 2024 സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി പുറത്തിറക്കിയ സമ്മാന കൂപ്പൺ വിതരണോദ്ഘാടനം സംസ്ഥാന കമ്മിറ്റിയംഗം എം.തുളസി നിർവഹിച്ചു. കൺവീനർ ഷാന്റി ചാക്കോ ഏറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ പി.എൽ. ജോസ് അദ്ധ്യക്ഷനായി. സെപ്റ്റംബർ 20 ന് കാടുകുറ്റി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ആഘോഷം. ഇ.എസ്. സദാനന്ദൻ ,കെ.പി. മേരി,ടി.എൻ സുരേഷ്, കെ.എം. കാർത്തികേയൻ,പി. ഗ്രെയ്‌സി, എച്ച്.ഷക്കീല തുടങ്ങിയവർ സംസാരിച്ചു.