കുന്നംകുളം: വയനാട്ടിലെ രക്ഷാപ്രവർത്തനത്തിനുശേഷം തിരിച്ചെത്തിയ പത്തോളം ആംബുലൻസ് ഡ്രൈവർമാർക്ക് ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സി.ആർ. സന്തോഷ്, നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാൻ, കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് മണികണ്ഠൻ, മലങ്കര ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡിക്‌സൺ എന്നിവരാണ് ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചത്. ജില്ലാ സെക്രട്ടറി ഷജീർ, ജിബിറ്റ്, കുന്നംകുളം സോണൽ, സജീഷ്, റസാക്ക്, കബീർ തുടങ്ങിയവർ നേതൃത്വം നൽകി.