വടക്കാഞ്ചേരി : അത്താണി -പറമ്പായി-പത്താഴ കുണ്ട് റോഡ് നിർമ്മാണം യാഥാർത്ഥ്യമാകുന്നു. ഒന്നര കോടി രൂപ ചെലവഴിച്ചാണ് നവീകരണ മെന്ന് ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അറിയിച്ചു.
ഇതോടെ മലയോര മേഖലയായ പത്താഴക്കുണ്ട് -പറമ്പായി പ്രദേശങ്ങളിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാകും. സംസ്ഥാന പാതയിൽ ആദ്യഘട്ടമായി ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപയും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ 25 ലക്ഷം രൂപ ചെലവഴിക്കും. മഴയൊഴിഞ്ഞാൽ നിർമ്മാണം ആരംഭിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാചന്ദ്രൻ, അംഗം പി.എസ്.വിനയൻ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽ കുമാർ, ഇ.ഉമാലക്ഷ്മി, സി.വി സുനിൽകുമാർ എന്നിവർ റോഡ് സന്ദർശിച്ചു.
യാഥാർഥ്യമാകുന്നത്
നീണ്ടകാല ആവശ്യം
തകർന്നു തരിപ്പണമായ പാതയിലൂടെയുള്ള യാത്രയ്ക്ക് പരിഹാരം കാണാൻ അധികൃതർക്ക് നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. റോഡ് തകർച്ചയോടൊപ്പം രൂക്ഷമായ വെള്ളക്കെട്ടും കൂടുതൽ അപകടങ്ങൾക്ക് കാരണമായി. ഒന്നരക്കോടി രൂപയിൽ നിർമ്മിക്കുന്ന ആധുനിക റോഡ് സന്തോഷം ഇരട്ടിയാക്കുമെന്ന് നാട്ടുകാർ പറയുന്നു.