തൃശൂർ : ചേംബർ ഒഫ് കൊമേഴ്‌സ് വനിതാ വിംഗിന്റെ നേതൃത്വത്തിൽ 10, 11 തിയതികളിൽ ഓണം സ്‌പെഷ്യൽ ചേംബർ ഷോപ്പേഴേ്‌സ് കാരവൻ സംഘടിപ്പിക്കും. പത്തിന് രാവിലെ പത്തിന് ചേംബർ ഒഫ് കൊമേഴ്‌സ് പ്ലാറ്റിനം ജൂബിലി ചെയർമാൻ ടി.എസ്.പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്യും. ചേംബർ പ്രസിഡന്റ് സജീവ് മഞ്ഞില അദ്ധ്യക്ഷത വഹിക്കും. നൂറോളം സ്റ്റാളുണ്ടാകും. മേളയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് മാതാപിതാക്കളില്ലാത്ത ഒരു പെൺകുട്ടിയുടെ വിവാഹത്തിനുള്ള സഹായവും വയനാട് ദുരിതാശ്വാസ നിധിയിലേക്കും പണം നൽകും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ സുചേത രാമചന്ദ്രൻ, ജിസ്മി സുധീർ, നിമിഷ സന്ദീപ്, ജിജി ആന്റണി, പ്രസീമ സന്തോഷ് എന്നിവർ പങ്കെടുത്തു.