തൃശൂർ : ജീവനും ജീവീതവും സംരക്ഷിക്കണം, ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത് എന്നീ സന്ദേശമുയർത്തി എം.ടി.പി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് സംഘടിപ്പിക്കും. പത്തിന് രാവിലെ 9.30 ന് സെന്റ് തോമസ് കോളേജിൽ ജീവനിഷേധത്തിന്റെ കാണാപുറങ്ങളും കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഡോ.എബ്രഹാം ജേക്കബ് സെമിനാർ നയിക്കും. ഉച്ചയ്ക്ക് 1.30ന് ജീവന്റെ മൂല്യം ഉയർത്തി പിടിക്കുന്ന നാടകം അരങ്ങേറും. രണ്ടിന് പൊതുസമ്മേളനം സി.ബി.സി.ഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. പോണ്ടിച്ചേരി ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസിസ് കലിസ്റ്റ് അദ്ധ്യക്ഷത വഹിക്കും. മൂന്നിന് സെന്റ് തോമസ് കോളേജ് പരിസരത്ത് നിന്നാരംഭിക്കുന്ന ജീവ സംരക്ഷണ റാലി സ്വരാജ് റൗണ്ട് ചുറ്റി കോളേജ് പരിസരത്തെത്തി സമാപിക്കും.