തൃപ്രയാർ: ഗുരുജയന്തിയുടെ ഭാഗമായി നാട്ടിക ശ്രീനാരായണ ഗുരു മന്ദിരാങ്കണത്തിൽ, ചതയദിന ആഘോഷക്കമ്മിറ്റി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങൾ നാട്ടിക ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ ഉദ്ഘാടനം ചെയ്തു. നാൽപ്പതോളം സ്‌കൂളുകളിൽ നിന്നായി 400ലേറെ വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. ദൈവദശകം, ഗുരുസ്തവം, കീർത്തനാലാപനം, ചിത്രരചന, ശ്രീനാരായണ ക്വിസ്, ഉപന്യാസം എന്നിവയിലായിരുന്നു മത്സരം. ആഘോഷക്കമ്മിറ്റി പ്രസിഡന്റ് എ.വി. സഹദേവൻ അദ്ധ്യക്ഷനായി.
സി.പി. രാമകൃഷ്ണൻ മാസ്റ്റർ, സി.കെ. സുഹാസ്, അംബിക ടീച്ചർ, എൻ.എ.പി. സുരേഷ് കുമാർ, സി.കെ. ഗോപകുമാർ, സുരേഷ് ഇയ്യാനി, ബൈജു ഇയ്യാനി കോറോത്ത്, യതീഷ് ഇയ്യാനി, ടി.കെ. ദയാനന്ദൻ, ഉഷ അർജുനൻ, ഉഷ ഗണേശൻ, ഷീല രാജൻ, കെ.കെ. രാജൻ, ജയപ്രകാശ് വാളക്കടവിൽ, അജയൻ തോട്ടുപുര, തങ്കമണി ത്രിവിക്രമൻ എന്നിവർ സംബന്ധിച്ചു. മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഗുരുദേവ ചിത്രം ആലേഖനം ചെയ്ത മെമന്റോകൾ നൽകി. മത്സരവിജയികൾക്ക് ഗുരുജയന്തി ദിനത്തിൽ നാട്ടിക ശ്രീനാരായണ ഹാളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മന്ത്രി കെ. രാജൻ ട്രോഫികൾ സമ്മാനിക്കും.