തൃശൂർ: നാഷണൽ ആയുഷ് മിഷൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള ഇന്റർവ്യൂ, സ്‌കിൽ ടെസ്റ്റ്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ എന്നിവ 16ന് രാവിലെ 10ന് തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ കോപ്പി, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റ്, പരീക്ഷ ഹാൾടിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഇന്റർവ്യൂ തീയതിയിൽ മാറ്റമുണ്ടെങ്കിൽ ഇമെയിലിലൂടെ അറിയിക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കാത്തവരെ ലിസ്റ്റിലേക്ക് പരിഗണിക്കില്ല