പാറളം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.ഐ പാറളം ലോക്കൽ കമ്മിറ്റി സ്വരൂപിച്ച 35,305 രൂപ സി.പി.ഐ പാറളം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. ഷാജൻ, മണ്ഡലം സെക്രട്ടറി പി.വി. അശോകന് കൈമാറി. സെക്രട്ടേറിയറ്റ് അംഗം പി.ടി. സണ്ണി, സുഭാഷ് മാരാത്ത്, ജെറി ജോസഫ്, ഷൈജു അകത്തൂട്ട്, ഡി.എം. ഉദയഭാനു എന്നിവർ പങ്കെടുത്തു.