tv

തൃശൂർ: ടി.വി യുടെ തകരാർ ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ ടി.വിവിലയായ 18,000 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും ചെലവിലേക്ക് 2,500 രൂപയും നൽകാൻ വിധി. അയ്യന്തോൾ തെക്കേക്കര വീട്ടിൽ രാജു വർഗീസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ സ്ഥാപനത്തിനെതിരെ വിധിയായത്. രാജു വർഗ്ഗീസ് 18,000 രൂപ നൽകിയാണ് ടി.വി വാങ്ങിയത്. നാല് മാസം കഴിഞ്ഞപ്പോൾ പ്രവർത്തനരഹിതമായി. കോടതി നിയോഗിച്ച വിദഗ്ധ കമ്മിഷണർ പരിശോധന നടത്തി തകരാറ് റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, എതിർകക്ഷികൾക്കെതിരെ വിധി പുറപ്പെടുവിച്ചുു. ഹർജിക്കാരനായി അഡ്വ.എ.ഡി.ബെന്നി വാദം നടത്തി.