കയ്പമംഗലം: തീരദേശത്തെ 10 പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളവിതരണ ശൃംഖലയിലെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയിട്ട് 10 ദിവസം. പൈപ്പ് നന്നാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എടത്തിരുത്തി പഞ്ചായത്തിലെ ഏറാക്കൽ റോഡിലാണ് പ്രധാന പൈപ്പ് ലൈൻ പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ കയ്പമംഗലം, നാട്ടിക മണ്ഡലങ്ങളിലെ 10 പഞ്ചായത്തുകളിലാണ് പത്ത് ദിവസമായി കുടിവെള്ളവിതരണം മുടങ്ങിയത്.

കുടിവെളളത്തിന് ശുദ്ധജലം മാത്രം ആശ്രയിക്കുന്ന കുടുംബങ്ങൾക്ക് ടാങ്കിൽ വെളളം എത്തിച്ചു നൽകാൻ ഇ.ടി. ടൈസൺ എം.എൽ.എ നിർദ്ദേശിച്ചിരുനന്നു. ഇതുപ്രകാരം കയ്പമംഗലത്തും പെരിഞ്ഞനത്തും സ്വകാര്യ വ്യക്തികളുടെ വീട്ടുവളപ്പിലെ ഫിൽറ്ററിൽ നിന്ന് രാവും പകലുമില്ലാതെ കുടിവെളളം പമ്പുചെയ്താണ് പ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കുന്നത്.