murali

തൃശൂർ: തൃശൂർ സെന്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന പ്രൊഫ.എം.മുരളീധരന്റെ ചരമവാർഷികാചരണത്തിന്റെ ഭാഗമായി മുരളീധരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 5ന് സാഹിത്യ അക്കാഡമി ഹാളിൽ അനുസ്മരണം നടക്കും. ചെയർമാൻ ഡോ.കാവുമ്പായി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. മികച്ച കോളേജ് അദ്ധ്യാപകന് ഫൗണ്ടേഷൻ നൽകുന്ന 25,000 രൂപയും സ്മൃതിഫലകവുമടങ്ങുന്ന പ്രൊഫ.എം.മുരളീധരൻ സ്മാരകപുരസ്‌കാരം പൊന്നാനി എം.ഇ.എസ് കോളേജ് അദ്ധ്യാപകനായ ഡോ.വി.കെ.ബ്രിജേഷിന് മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നൽകും. വർഗ്ഗീയതയുടെ വേരുകൾ എന്ന വിഷയത്തിൽ പ്രൊഫ.സുനിൽ പി.ഇളയിടം സ്മാരകപ്രഭാഷണം നടത്തും.