തൃശൂർ : മഹാത്മാഗാന്ധി തൃശൂർ സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി കോർപറേഷൻ 23-ാം ഡിവിഷനിൽ പള്ളിക്കുളം ഭാഗത്ത് സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനം മേയർ എം.കെ.വർഗീസ് നിർവഹിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ.റോസി അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ സർവീസ് പ്രസിഡന്റ് ആന്റണി തരകൻ ശിൽപ്പിയെ ആദരിച്ചു. കോർപ്പറേഷനും സോഷ്യൽ സർവീസ് ക്ലബ്ബുമായി സഹകരിച്ചാണ് പ്രതിമ പൂർത്തിയാക്കിയത്. 1927 ലാണ് ഗാന്ധിജി തൃശൂർ സന്ദർശിച്ചത്. ഡിവിഷൻ കൗൺസിലർ ലീലാ വർഗീസ്, ശ്യാമള മുരളീധരൻ, സിന്ധു ആന്റോ ചാക്കോള, അഡ്വ.വില്ലി, സുനിൽ രാജ്, സൂപ്രണ്ട് എൻജിനീയർ ഷൈബി ജോർജ്, സോഷ്യൽ സർവീസ് ഭാരവാഹികളായ ജോയ് മഞ്ഞില, സി.കെ.ജോയ്, അഡ്വ.സണ്ണി ജോർജ് എന്നിവർ പങ്കെടുത്തു.