medi

തൃശൂർ: മുലയൂട്ടൽ വാരാചരണം സമാപനപരിപാടി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം, തൃശൂർ ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജി സൊസൈറ്റി, ഗവ. മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കലക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി.പി. ശ്രീദേവി, ഡോ. ടി.കെ. ജയന്തി, ഡോ. പി. സജീവ് കുമാർ, ഡോ. ശ്യാമ, പി.എ. സന്തോഷ് കുമാർ, എന്നിവർ സംസാരിച്ചു. ഗവ. മെഡിക്കൽ കോളേജിൽ അവണൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് തലക്കോടൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. സജീവ് കുമാർ അദ്ധ്യക്ഷനായി. ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ, സൂപ്രണ്ട് ഇൻ ചാർജ് ഡോ. എം. രാധിക, ഡോ. ഫെബി ഫ്രാൻസിസ് സംസാരിച്ചു. സി.എൽ.എം.സിയിൽ മുലപ്പാൽ ദാനം ചെയ്ത 27 അമ്മമാരെ ആദരിച്ചു.