ചേർപ്പ് : വാർദ്ധക്യത്തിലും വർണച്ചിത്രങ്ങൾ രചിച്ച ഊരകം ഏറാട്ടുകുന്നേൽ വാരിയം രാജഗോപാല വാരിയർ (96) ഓർമ്മയായി. ഗണിത അദ്ധ്യാപകനായിരുന്ന ഇദ്ദേഹം ചെറുപ്രായത്തിലേ ചിത്രകലയിൽ ശ്രദ്ധേയനായി. പുരാണ ഇതിഹാസങ്ങൾ, ബ്രീട്ടിഷ് സമരമുഖം, ഗാന്ധിയൻ ആശയങ്ങൾ എന്നിവ വാര്യർ കാൻവാസിലാക്കി. ഊരകം ക്ഷേത്രത്തിന് സമീപത്തെ വാരിയത്ത് ചിത്രങ്ങളെല്ലാം സൂക്ഷിച്ചിട്ടുണ്ട്. നീണ്ട വാർദ്ധക്യത്തിന്റെ അവശതകളിലും ചിത്രം വരയോടുള്ള ആഭിമുഖ്യം വാര്യർ എന്നും കാത്തുസൂക്ഷിച്ചു. അംഗീകാരങ്ങളെ തേടിപ്പോകാതെ മികവുറ്റ വരകളാൽ എക്കാലത്തും വിസ്മയിപ്പിച്ച കലാകാരനെയാണ് നഷ്ടമായത്.