തൃശൂർ: ചിന്മയ മിഷന്റെ ആദ്യ കോളേജായ തൃശൂർ കോലഴിയിലെ ചിന്മയ കോളേജിന്റെ സുവർണ ജൂബിലി ആഘോഷം 'സുവർണം ചിന്മയ' തിങ്കളാഴ്ച രാവിലെ 10.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. 'ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി എഡ്യുക്കേഷണൽ ഹബ് കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കി'ന്റെ പ്രവർത്തനം ജൂബിലി വർഷത്തിൽ തുടങ്ങും. സുവർണ ജൂബിലി അലുമ്‌നി അക്കാഡമി ബ്ലോക്കാണ് സ്വപ്‌ന പദ്ധതിയെന്ന് ട്രസ്റ്റിയും കോളജ് ഇൻ ചാർജുമായ ഡോ. കെ.ഇ. ഉഷയും പ്രിൻസിപ്പൽ പി. കൃഷ്ണകുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും. അലുമ്‌നി നിർമിക്കുന്ന കെട്ടിടം ശിലാസ്ഥാപനം, പൂർവാദ്ധ്യാപകർക്ക് ആദരം, റോബോട്ടിക് ലാബ് ഉദ്ഘാടനം എന്നിവയും ഗവർണർ നിർവഹിക്കും. ചിന്മയ മിഷൻ കേരള ഘടകം അദ്ധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും. ചിന്മയ എഡ്യുക്കേഷണൽ ഡയറക്ടർ ഡോ. വി. വേണുഗോപാൽ, അലുമ്‌നി ചെയർമാൻ ജയരാജ് വാര്യർ തുടങ്ങിയവർ പങ്കെടുക്കും. ആഘോഷ സമിതി ചെയർമാൻ ഗോകുലബാലൻ, അലുമ്‌നി ദുബൈ ചാപ്റ്റർ പ്രസിഡന്റ് രമേശ്, തൃശൂർ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ചിന്മയ കോളേജ്
1975 ആഗസ്റ്റ് 12ന് സ്വാമി ദയാനന്ദ സരസ്വതി തൃശൂർ ശക്തൻ തമ്പുരാൻ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്ത കോളേജ് 1992ൽ കൊട്ടാരം പുരാവസ്തു വകുപ്പ് ഏറ്റെടുപ്പോഴാണ് കോലഴിയിലേക്ക് മാറ്റിയത്.