തൃശൂർ: സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ ജില്ലാ സാഹിത്യോത്സവ് ഇന്ന് മുതൽ 11 വരെ കയ്പമംഗലം മൂന്നുപീടികയിൽ നടക്കും. ഫാമിലി, ബ്ലോക്ക്, യൂണിറ്റ് സാഹിത്യോത്സവുകൾക്ക് ശേഷം 47 സെക്ടറുകളിലും ഒമ്പത് ഡിവിഷനുകളിലും സാഹിത്യോത്സവുകൾ പൂർത്തിയാക്കിയാണ് ജില്ലാ സാഹിത്യോത്സവ് നടത്തുന്നത്. 2000 പ്രതിഭകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒമ്പതിന് വൈകിട്ട് നാലിന് പതാക ഉയർത്തും. ഐ.പി.ബി പുസ്തകോത്സവം വൈകിട്ട് അഞ്ചിന് ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 'വെളിച്ചം തുന്നിയ വഴികൾ' ടേബിൾ ടോക് എന്നിവ നടക്കും. വൈകിട്ട് നാലിന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹുസൈൻ ഫാളിലി എറിയാട് അദ്ധ്യക്ഷനാകും. വൈശാഖൻ മുഖ്യാഥിതിയാകും. വാർത്താ സമ്മേളനത്തിൽ ഹുസൈൻ ഫാളിലി, ഇയാസ് പഴുവിൽ, അനസ് ചേലക്കര, സലാഹുദ്ദീൻ അഹ്‌സനി, സി.എം. മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു.