തൃശൂർ: കളക്ടർ അദ്ധ്യക്ഷനായുള്ള "വിശ്വാസ് - ഇന്ത്യ"യുടെ തൃശൂർ ചാപ്റ്റർ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസുകൾക്ക് ഗവ. മോഡൽ സ്കൂൾ ബോയ്സിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു. മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതൽ കേസുകൾ കേരളത്തിലാണോയെന്ന് തോന്നുന്നത് ഏതു ചെറിയ പീഡനനവും പുറത്തുപറയാനും പരാതി നൽകാനും കേരളീയർ ധൈര്യം കാണിക്കുന്നതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കോർപറേഷൻ കൗൺസിലർ റോജി ജോയ് ചാക്കോള അദ്ധ്യക്ഷനായി. മുൻ ജുവൈനൽ ജസ്റ്റിസ് ബോർഡ് അംഗം സ്മിത സതീഷ് ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ സി.കെ. അജയ് കുമാർ പ്രസംഗിച്ചു. വിശ്വാസ് തൃശൂർ ചാപ്റ്റർ ട്രഷറർ പി.എൻ. പ്രേംകുമാർ സ്വാഗതവും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ദിലീപ് നന്ദിയും പറഞ്ഞു.