1

തൃശൂർ: വ്യവസായ വകുപ്പ് മുഖേന ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കായി നടപ്പാക്കുന്ന മാർജിൻ മണി വായ്പ പദ്ധതിയിൽ തിരിച്ചടവ് കുടിശ്ശിക വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഇനി ദീർഘിപ്പിക്കില്ലെന്ന നിബന്ധനയോടെ മൂന്നുമാസത്തേക്ക് നീട്ടി. സെപ്തംബർ പത്ത് വരെയാണ് ഇളവുകളുടെ വായ്പ കുടിശ്ശിക തീർപ്പാക്കാനുള്ള അവസരമുള്ളത്. കുടിശ്ശികയുള്ളവർ പരമാവധി അവസരം പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ ഓഫീസുകളിലും ബ്ലോക്ക് മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസിലും ലഭിക്കും. ഫോൺ: 0487 2361945, 2360847.