തൃശൂർ: പ്രകൃതി സംരക്ഷണ സംഘം കേരളയുടെ ഈ വർഷത്തെ സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം കഥാകൃത്തും നോവലിസ്റ്റും സാംസ്‌കാരിക പ്രവർത്തകനുമായ കെ. ഉണ്ണിക്കൃഷ്ണന് സമർപ്പിച്ചു. ചേറൂർ സാഹിതിയിൽ നടന്ന സാംസ്‌കാരിക സംഗമത്തിൽ സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം പുരസ്‌കാരം കൈമാറി സന്ദേശം നൽകി. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ മോഹൻദാസ് പാറപ്പുറത്ത് അദ്ധ്യക്ഷനായി. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി എൻ. ഷാജി തോമസ് വൃക്ഷത്തൈ നൽകി. നോവലിസ്റ്റ് കെ. രഘുനാഥൻ, ലിറ്റററി ഫോറം സെക്രട്ടറി പിയാർ കെ ചേനം, എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് ഡോ. എസ്.കെ. വസന്തൻ, ഗാനരചയിതാവ് എം.ഡി. രാജേന്ദ്രൻ, മാനുവൽ സൺസ് ഗ്രൂപ്പ് മേധാവി പി.എം. തോമസ്, ശക്തൻ തമ്പുരാൻ കോളേജ് പ്രിൻസിപ്പൽ അജിത് കുമാർ രാജ, കവി പി. വിനോദ്, അപർണ ബാലകൃഷ്ണൻ, നഫീസത്ത് ബീവി എന്നിവർ അനുമോദന പ്രസംഗം നടത്തി.